സംസ്ഥാനത്തെ ആദ്യ റെയിൽവെ കോച്ച് റസ്റ്റോറൻ്റ് പയ്യന്നൂരിൽ
പയ്യന്നൂർ: കേരളത്തിലെ ആദ്യ റെയിൽവെ കോച്ച് റസ്റ്റോറൻ്റ് 17 ന് പയ്യന്നൂർ റെയിൽവെ സ്റ്റേഷൻ പ്രധാന കവാടത്തിന് സമീപം പ്രവർത്തനം തുടങ്ങുമെന്ന് സംഘാടകർ അറിയിച്ചു.വ്യാഴാഴ്ച്ചരാവിലെ 11ന് ഡിആർഎം മധുകർ റാവത്ത് ഉദ്ഘാടനം ചെയ്യും.സീനിയർ ഡിസിഎം ബാലമുരളി, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. സ്റ്റേഷന്റെ പ്രധാന കവാടത്തിലാണ് പ്രത്യേക ട്രാക്ക് ഒരുക്കി ട്രെയിൻ ബോഗി സ്ഥാപിച്ചിരിക്കുന്നത്.

മംഗളൂരിവിൽ നിന്നുമുള്ള പഴയ ത്രീ ടയർ എസി കോച്ചാണ് ഖലാസികളുടെ സഹായത്തോടെ പയ്യന്നൂരിൽ എത്തിച്ചത്. റെയിൽവെ സ്റ്റേഷന് മുൻവശത്തായി രാമന്തളി, എട്ടിക്കുളം ഭാഗങ്ങളിലേക്കുള്ള ബസുകൾ നിർത്തുന്ന സ്ഥലത്താണ് റസ്റ്റോറന്റ് ഒരുക്കിയിരിക്കുന്നത്.ട്രെയിനിനകത്തും പുറത്തുള്ള പ്ലാറ്റ് ഫോമിലുമിരുന്നും ഭക്ഷണം കഴിക്കാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന റസ്റ്റോറന്റിൽ ചൂടോടെ ഇഷ്ട ഭക്ഷണങ്ങൾ കഴിക്കാം. ഇന്ത്യൻ, ചൈനീസ് വിഭവങ്ങളും ടീ, ജ്യൂസ്, ജാട്ട് ഐസ്ക്രീം കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.
ഒരേ സമയം നൂറ് പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. 24 മണിക്കൂർ സേവനവും പാർസൽ സൗകര്യവുമുണ്ടാകും.വാർത്താ സമ്മേളനത്തിൽ കെ ഹരികൃഷ്ണൻ, എ സാജിദ്, എസ്.കെ.പി മുഹമ്മദ് ഇഖ്ബാൽ, വിനോദ് കുമാർ, ജോബിൻസ് എന്നിവർ പങ്കെടുത്തു.
.jpg)

