വെൽഫെയർ പാർട്ടി റെയിൽവെ പ്രക്ഷോഭയാത്രയ്ക്ക് കണ്ണൂരിൽ സ്വീകരണം നൽകി

ASD
ASD

.കണ്ണൂർ:ട്രെയിൻ യാത്ര ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരിയുടെ നേതൃത്വത്തിൽ കാസർക്കോട് നിന്ന് പാലക്കാട് വരെ റെയിൽവേ പ്രക്ഷോഭ യാത്രയിൽ കണ്ണൂർ റയിൽവേ സ്റ്റേഷനിൽസ്വീകരണം സംഘടിപ്പിച്ചു.

 പാലക്കാട് ഡിവിഷൻ വിഭജിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറുക, കോവിഡിന് മുൻപ് സർവീസ് നടത്തിയിരുന്ന മുഴുവൻ ട്രെയിനുകളും പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പ്രക്ഷോഭ യാത്ര നടത്തിയത്ഡൽഹിയിൽ വെച്ച് റെയിൽവേ മന്ത്രിക്ക് നിവേദനം നൽകും. 

അതിൻ്റെ ഭാഗമായികണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് ശേഖരണം നടത്തി. റഷീദ് കവ്വായി സി പി മുസ്തഫ,  മുഹമ്മദ് ഇംതിയാസ്,  പള്ളിപ്രം പ്രസന്നൻഅസ്ലം, ഷറോസ് സജാദ് എന്നിവർ നേതൃത്വം നൽകി.

Tags