റെയ്ഡ് കോ അടച്ചുപൂട്ടുന്നതിനെതിരെ റെയ്ഡ് കോ സംരക്ഷണ സമിതി ഹെഡ് ഓഫീസിന് മുൻപിൽ രാപകൽ സമരം നടത്തി
കണ്ണൂർ:റെയ്ഡ്കോ ഹെഡ് ഓഫീസും ബ്രാഞ്ചുകളും അടച്ചുപൂട്ടി സ്ഥാപനത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനെതിരെ റെയ്ഡ്കോ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം ആരംഭിച്ചു. അനിശ്ചിതകാല സമത്തിന്റെ ഭാഗമായി റെയ്ഡ്കോ ഹെഡ് ഓഫീസിനു മുന്നിൽ ആരംഭിച്ച 36 മണിക്കൂർ രാപ്പകൽ സമരം റെയ്ഡ്കോ മുൻ ചെയർമാൻ അഡ്വ.എം സി ജോസ് ഉദ്ഘാടനം ചെയ്തു.
സ്ഥാപനത്തെ പൂർണമായും ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന മാനേജെന്റിന്റെ ദുഷ് പ്രവർത്തികൾ ആരോപിച്ച് സിഐടിയു, ഐഎൻടിയുസി യൂണിയനുകൾ സംയുക്തമായി കഴിഞ്ഞ കുറേ മാസങ്ങളായി സമരം ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബർ മാസം മുതൽ സ്ഥാപനത്തിലെ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നില്ല. വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങളും ബോർഡ് നൽകാതിരിക്കുകയാണെന്ന് സമരക്കാർ ആരോപിച്ചു.
ഹെഡ് ഓഫീസിനു മുന്നിൽ ആരംഭിച്ച സമരത്തിൽ റെയ്ഡ്കോ സംരക്ഷണ സമിതി കൺവീനർ കെ സി ബൈജു അധ്യക്ഷനായി.
കെ സി ഇ യു റെയ്ഡ് കോ യൂണിറ്റ് പ്രസിഡണ്ട് എം ചന്ദ്രൻ സ്വാഗതം പറഞ്ഞു. കെ സി ഇ എഫ് ജില്ലാ പ്രസിഡണ്ട് ഇ കെ മധു , കാസർഗോഡ് ജില്ലാ പ്രസിഡണ്ട് സി കെ ഭാവനൻ , സംരക്ഷണ സമിതി ചെയർമാൻ എം സുരേഷ്കുമാർ ,കെ നാരായണൻ തുടങ്ങിയവർ സംസാരിച്ചു.
.jpg)


