കൊട്ടിയൂർ തീർത്ഥാടകരുടെ ഗതാഗത തടസമൊഴിവാക്കാൻ രാഹുൽ വെച്ചിയോട്ട് നിവേദനം നൽകി

Rahul Vechiyot submitted a petition to avoid traffic disruptions for Kottiyoor pilgrims
Rahul Vechiyot submitted a petition to avoid traffic disruptions for Kottiyoor pilgrims


തളിപ്പറമ്പ്: കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്കുള്ള തിരക്ക് ഒഴിവാക്കാന്‍ ട്രാഫിക് സംവിധാനം കാര്യക്ഷമമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സ്ംസ്ഥാന ജന.സെക്രട്ടറി രാഹുല്‍ വെച്ചിയോട്ട് ആവശ്യപ്പെട്ടു.തിരക്ക് ഒഴിവാക്കാന്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തണനമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

tRootC1469263">

കാറുകളെയും ചെറുവണ്ടികളെയും മാത്രം കൊട്ടിയൂര്‍ ഭാഗത്തേക്ക് വിട്ടുകൊണ്ട് ട്രാവലര്‍, ടൂറിസ്റ്റ് ബസ് മുതലായ വണ്ടികളെ തിരക്കനുസരിച്ച് കേളകം, നെടുംപൊയില്‍ എന്നീ ഭാഗങ്ങളില്‍ തീര്‍ത്ഥാടകരെ ഇറക്കി കെഎസ്ആര്‍ടിസി ബസ്സില്‍ കൊട്ടിയൂരിലേക്ക് കൊണ്ടുപോവുകയും കൊട്ടിയൂരില്‍ നിന്ന് തിരിച്ചു വരേണ്ട വാഹനങ്ങള്‍ പാല്‍ചൂരം കയറി നെടുംപൊയില്‍ ചുരം വഴി തിരിച്ചു പോകുകയും വേണം.മാനന്തവാടിയില്‍ നിന്ന് വരുന്നവര്‍ നെടുംപൊയിലില്‍ വന്ന് കെഎസ്ആര്‍ടിസിയില്‍ കയറി കൊട്ടിയൂര്‍ ദര്‍ശനം നടത്തി തിരിച്ചു നെടുമ്പൊയില്‍ വന്ന് ചുരം കേറി തിരിച്ചു പോകുകയും ചെയ്താല്‍ ഒരു പരിധിവരെ തിരക്ക് നിയന്ത്രണവിധേയമാക്കാന്‍ കഴിയും.

അമ്പായത്തോട് താഴെ പാല്‍ചൂരം കോളനിയിലെ ആദിവാസി കുട്ടി പ്രജേഷ് ചികില്‍സ കിട്ടാതെ മരിക്കാന്‍ ഇടയായ സാഹചര്യം ഈ ഗതാഗത തടസ്സം കൊണ്ടായതിനാല്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ വെച്ചിയോട്ട് കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാളിന് നിവേദനം നല്‍കി.

Tags