രാഹുലിനെതിരെയുള്ള നടപടി പാർട്ടി ആലോചിച്ചെടുത്തത് ; സണ്ണി ജോസഫ്

Party planned action against Rahul: Sunny Joseph
Party planned action against Rahul: Sunny Joseph

ഇരിട്ടി : രാഹുൽ മാങ്കൂട്ടത്തിലിന് എതിരായുള്ള ആരോപണങ്ങളെ പാർട്ടി ഗൗരവമായി കാണുന്നുവെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുലിന്റെ സസ്‌പെൻഷൻ നടപടി പാർട്ടി ആലോചിച്ച് എടുത്ത തീരുമാനമാണ്. പാർട്ടിയുടെ മുതിർന്ന നേതാക്കൻമാരുമായി ആശയവിനിമയം നടത്തി. 

ഐക്യകണ്ഠേനയാണ് സസ്‌പെൻഷൻ തീരുമാനമെന്നും സണ്ണി ജോസഫ് പറഞ്ഞു.പരാതി വന്ന ഉടനെ പാർട്ടി പദവി രാജിവച്ച് രാഹുൽ മാതൃക കാട്ടി. തുടർനടപടികൾ കോൺഗ്രസ്സ് നേതാക്കൾ ചർച്ച ചെയ്തു. പാർട്ടിക്കോ നിയമപരമായോ പരാതികൾ ലഭിച്ചിട്ടില്ല. ആയതിനാൽ എം എൽ എ സ്ഥാനം രാജിവയ്ക്കണമെന്നതിന് ന്യായീകരണമില്ല. അങ്ങനെയൊരു കീഴ്വഴക്കം കേരള രാഷ്ടീയത്തിൽ ഇല്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

tRootC1469263">

Tags