രാഹുൽ ഗാന്ധി 26 ന് പേരാവൂരിൽ ; കർഷകരുമായി മുഖാമുഖം നടത്തും
പേരാവൂർ : ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 26നു പേരാവൂരിൽ കർഷകരുമായി മുഖാമുഖം പരിപാടിയിൽ പങ്കെടുക്കും. രാവിലെ 11ന് തൊണ്ടിയിൽ വെച്ചാണ് പരിപാടി. കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് സിറ്റിംഗ് എംഎൽഎയായ പേരാവൂരിൽ അദ്ദേഹം തന്നെ വീണ്ടും മത്സരത്തിനിറങ്ങാനാണ് സാധ്യത.
tRootC1469263">നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ രാഹുലിൻ്റെ സന്ദർശനം യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണമായി മാറിയേക്കും. നിലവിൽ കണ്ണൂർ ജില്ലയിൽ പേരാവൂർ, ഇരിക്കൂർ മണ്ഡലങ്ങളാണ് യു ഡി. എഫിനുള്ളത്. കണ്ണൂർ, അഴിക്കോട് മണ്ഡലങ്ങൾ കൂടി പിടിച്ചെടുത്തു കൊണ്ട് അത് നാലാക്കി ഉയർത്താനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. ദേശീയ തലത്തിൽ ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ നിരന്തര പോരാട്ടങ്ങൾ നടത്തുന്ന രാഹുൽ ഗാന്ധി കണ്ണൂരിലെത്തുമ്പോൾ യു.ഡി.എഫ് പ്രവർത്തകർക്ക് ഏറെ ആവേശം പകരുമെന്നാണ് പ്രതീക്ഷ .
.jpg)


