രാഹുൽ ഗാന്ധിക്കെതിരെ കേസ് : കോൺഗ്രസ് കണ്ണൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

Kannur march

കണ്ണൂർ:ഹൽധ്വാനിയിലെ രാമലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ ശ്രീ മല്ലികാർജുൻ ഖാർ ഗെജി പ്രസംഗിച്ച വേദിയിൽ ബിജെപി,ആർഎസ്എസ് പ്രവർത്തകർ ജാതി വിവേചനപരമായി നടത്തിയ ശുദ്ധീകരണ ചടങ്ങ് സംഭവത്തിൽ പ്രതിഷേധിച്ച് പത്രസമ്മേളനം നടത്തിയ ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത പ്രതികാര രാഷ്ട്രീയത്തെ ശക്തമായി അപലപി ക്കുന്നതിനും ഉത്തരാഖണ്ഡിൽ ജാതി വിവേചന പരമായ നടപടി നടത്തിയ കുറ്റക്കാരായ ബിജെപിക്കാർക്കെതിരെ അടിയന്തര നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

നേതാക്കളായ പി ടി മാത്യു ,മുഹമ്മദ് ബ്ലാത്തൂർ ,രാജീവൻ എളയാവൂർ ,റിജിൽ മാക്കുറ്റി , സുരേഷ് ബാബു എളയാവൂർ ,ശ്രീജ മഠത്തിൽ ,മനോജ് കൂവേരി ,പി മാധവൻ മാസ്റ്റർ , സാജു യോമസ് ,കൂക്കിരി രാജേഷ് ,എന്നിവർ നേതൃത്വം നൽകി

Tags