രാഹുൽ ഗാന്ധിയുടെത് ട്രംപിൻ്റെ ശബ്ദം: അഡ്യ. ബി ഗോപാലകൃഷ്ണൻ

Rahul Gandhi’s voice is Trump’s voice: Adv. B. Gopalakrishnan


കണ്ണൂർ :  അമേരിക്കൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് എന്നൊക്കെ പ്രധാനമന്ത്രി നരേന്ദ്ര  മോദിക്കും ഇന്ത്യക്കും എതിരെ രംഗത്ത് വരുന്നുണ്ടൊ അപ്പോഴെല്ലാം രാഹുൽ ഇന്ത്യയിൽ അരാജകത്വം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ ബി ഗോപാലകൃഷ്ണൻ പറഞ്ഞു. എസ് ഐ ആർ തെറ്റാണെങ്കിൽ കേരളത്തിലെ ഇടത് - വലത് മുന്നണികളിലെ 137 എംഎൽഎമാരും രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.

 മാസപ്പടി കേസിൽ പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു കേസ് സമഗ്രമായി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേഡിയം കോർണറിൽ സംഘടിപ്പിച്ച പ്രതിഷേധ ജനസഭ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബി ഗോപാലകൃഷ്ണൻ.

ഇന്ന് എസ് ഐ ആറിന്റെ പേരിൽ ആണങ്കിൽ ഇന്നലെ റഫാലിന്റെയും ഇ വി എമ്മിന്റേയും പേരിലായിരുന്നു. ഡൽഹിയിൽ ചിലരുടെ മുമ്പിൽ കാണിക്കുന്ന ഈ ഷോ കൊണ്ട് ഇന്ത്യയിൽ ഒരനക്കവും ഉണ്ടാക്കാൻ രാഹുലിന് ശേഷിയില്ല. രാഹു ദശയാണ് ഇന്ന് കോൺഗ്രസ്സിന് ബാധിച്ചിരിക്കുന്നത്. തലയില്ലാത്ത രാഹുവിന്റെ വിക്രസ്സുകളാണ് ഡൽഹിയിൽ കാണുന്നത്. ഭരണഘടന സ്ഥാപനങ്ങളെ എല്ലാം പ്രതികൂട്ടിലാക്കാനാണ് രാഹുൽ ശ്രമിക്കുന്നത്. ഇന്ത്യൻ പ്രതിപക്ഷ നേതാവിന് ബുദ്ധിയും ബോധവും നഷ്ടപ്പെട്ട അവസ്ഥയിലാണ്. രാഹുദശയിൽ ബോധം നഷ്ടപ്പെടുന്നത് സ്വാഭാവികമാണ്. 

രാഹുൽ ഗാന്ധി അമേരിക്കൻ ചാരനാണ്.ഭാരതത്തിന്റെ പരമാധികാരത്തെ എതിർത്ത എലോൺ മെസ്ക്കിനെ സ്വാഗതം ചെയ്ത രാഹുൽ ഗാന്ധിയാണ്‌ യഥാർത്ഥ രാജ്യ ദ്രോഹി. അമേരിക്കയുടെ പിൻതുണയോടെയാണ് പ്രധാന നാല് രാജ്യങ്ങളിൽപ്രക്ഷോഭം നടക്കുന്നത്. ചിലി, സ്പെയൻ , പ്രാൻസ്, ഇന്ത്യ എന്നിവടങ്ങളിലാണ് ജനാധിപത്യം പറഞ്ഞ് പ്രക്ഷോഭം നടക്കുന്നത്. എല്ലാ  പ്രഷോഭങ്ങളുടേയും സ്വഭാവം സമാനമാണ് - വി ഗോപാലകൃഷ്ണൻ പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡൻറ് അഡ്വ കെ ശ്രീകാന്ത്, സംസ്ഥാന സമിതി അംഗം സി നാരായണൻ, ജില്ലാ ജനറൽ സെക്രട്ടറി അജികുമാർ കരിയൽ എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ പി സി മനോജ് സ്വാഗതവും എ പി ഗംഗാധരൻ നന്ദിയും പറഞ്ഞു. ദേശീയ സമിതി അംഗങ്ങളായ സി രഘുനാഥ്, സി കെ വേലായുധൻ, നേതാക്കളായ പി കെ ശ്രീകുമാർ, എം അനീഷ് കുമാർ, എ വി സനൽ, സി കെ രമേശൻ എന്നിവർ പങ്കെടുത്തു.

Tags