ധീര ജവാൻ സി. രഘൂത്തമനെ അനുസ്മരിച്ചു
May 15, 2025, 20:22 IST
മുഴപ്പിലങ്ങാട് : ജമ്മുകശ്‍മീരിലെ പൂഞ്ചിൽ 2003 മെയ് 15ന് കശ്മീർ ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ച ജവാൻ നായിക്. സി. രഘൂത്തമന്റെ ഇരുപത്തിരണ്ടാം സ്മൃതി ദിനത്തിൽ, സംസ്കാര വായനശാല ആന്റ് ഗ്രന്ഥലയം സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
അനുസ്മരണ ചടങ്ങിൽ നാഷണൽ എക്സ് സർവ്വീസ് മെൻ കോ ഓർഡിനേഷൻ കമ്മിറ്റി പ്രതിനിധികളയ മേജർ മോഹനൻ, സി. പ്രകാശൻ, വിമുക്ത ഭടനും എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ കെ. വി. ജയരാജൻ, വാർഡ് മെമ്പർ കെ. രമണി , പി.ജിതിൻ, കെ. ശിവദാസൻ , ടി. കെ. ജിജേഷ് കുമാർ, വി. ജയരാജൻ എന്നിവർ സംസാരിച്ചു.
tRootC1469263">.jpg)


