നാടിന് സേവന വെളിച്ചമായ രാഗേഷിൻ്റെ വിയോഗം : മുതുകുറ്റി ഗ്രാമത്തെ കണ്ണീരിലാഴ്ത്തി
ചക്കരക്കൽ :മുതുകുറ്റി ഗ്രാമത്തെ കണ്ണീരണിയിച്ച് സി. രാഗേഷിന്റെ (55) അപ്രതീക്ഷിത വിയോഗം. കക്കാടുള്ള സുഹൃത്തിന്റെ വീട്ടിൽ കിണർ പണിക്കിടെയുണ്ടായ അപ്രതീക്ഷിത മണ്ണിടിച്ചിലിലായിരുന്നു രാഗേഷിന് ജീവൻ നഷ്ടമായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ എം.ഇ. നാസറിന്റെ വീട്ടുപറമ്പിലെ കിണറ്റിൽ മണ്ണ് നീക്കം ചെയ്യുന്നതിനിടെ അഞ്ചടിയോളം ഉയരത്തിൽ മണ്ണും പാറക്കല്ലുകളും ദേഹത്ത് പതിക്കുകയായിരുന്നു. വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയെത്തി സാഹസികമായി പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസം മുതുകുറ്റിയിൽ മരണമടഞ്ഞ ഒരു നിർദ്ധന കുടുംബാംഗത്തിനായി ഇരിവേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബർ ഒരുക്കാൻ മുൻപന്തിയിൽ നിന്ന രാഗേഷിന്റെ വിയോഗം നാട്ടുകാർക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.പ്രളയകാലത്തെ രക്ഷാപ്രവർത്തനങ്ങളിലും നിസ്വാർത്ഥമായ കാരുണ്യപ്രവൃത്തികളിലും സജീവമായിരുന്ന രാഗേഷ്. ചെമ്പിലോട് മുതുകുറ്റി കോറോത്ത് വീട്ടിൽ പരേതരായ ചാലിൽ കുമാരന്റെയും ദേവുവിന്റെയും മകനാണ്. സഹോദരങ്ങൾ: സുരേശൻ, അശോകൻ, രാജീവൻ, സുമ, ചിത്ര, സവിത.
.jpg)

