രാഗേഷ് കായലൂരിന് കണ്ണീർയാത്രാമൊഴി

Ragesh Kayalur's tearful farewell
Ragesh Kayalur's tearful farewell

കണ്ണൂർ: കനത്ത മഴയെ സാക്ഷി നിർത്തി വാഹനാപകടത്തിൽ മരിച്ച ദേശാഭിമാനി കണ്ണൂർ ബ്യൂറോ റിപ്പോർട്ടർ രാഗേഷ് കായലൂരിന് സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും മാധ്യമപ്രവർത്തകരുടെയും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. 

പള്ളിക്കുന്നിലുള്ള ദേശാഭിമാനി യൂനിറ്റിൽ ഇന്ന് ഉച്ചയ്ക്ക് 12.30 ന് പൊതുദർശനത്തിന് വെച്ചപ്പോൾ സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ള നൂറ് കണക്കിനാളുകൾ അന്തിമോപചാരമർപ്പിച്ചു. തങ്ങളുടെ സഹപ്രവർത്തകൻ്റെ വിയോഗം പലർക്കും താങ്ങാനാവുമായിരുന്നില്ല. ശോകമൂകമായ അന്തരീക്ഷത്തിലാണ് മൃതദേഹം ദേശാഭിമാനി അങ്കണത്തിൽ പൊതുദർശനത്തിന് വെച്ചത്. ഡോ. ടി. ശിവദാസൻ എം.പി, കെ.വി സുമേഷ് എം.എൽ എ , ടി.വി രാജേഷ്,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ 'കെ.കെ രത്നകുമാരി, മേയർ മുസ്ലിഹ് മഠത്തിൽ,ഡെപ്യുട്ടി മേയർ അഡ്വ. കെ. ഇന്ദിര, മുസ്ലിം ലീഗ് ജില്ലാ അദ്ധ്യക്ഷൻ അബ്ദുൽ കരീം ചേലേരി.

tRootC1469263">

 കോൺഗ്രസ് നേതാവ് രാജീവൻ എളയാവൂർ, കാരായി രാജൻ, എം. പ്രകാശൻ മാസ്റ്റർ പി.പുരുഷോത്തമൻ, കണ്ണൂർ പ്രസ് ക്ളബ്ബ് സെക്രട്ടറി കബീർ കണ്ണാടിപറമ്പ്, പ്രശാന്തൻ പുത്തലത്ത്, എം.പി മുഹമ്മദലി, കെ. ബാലകൃഷ്ണൻ, തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. തുടർന്ന് മട്ടന്നൂരിലേക്ക് ഭൗതിക ശരീരം കൊണ്ടുപോയി. മട്ടന്നൂർ പുതിയ ബസ് സ്റ്റാൻഡിലും കായലുരിലെ വീട്ടിലും പൊതുദർശനത്തിന് വെച്ച ശേഷം പെറോറ ശ്മശാനത്തിൽ വൈകിട്ട് സംസ്കരിക്കും.

Tags