രാധാകൃഷ്ണൻ പട്ടാന്നൂരിന്റെ 'ഇയൽവാകൈ പൂത്ത പാതകൾ' നോവൽ പ്രകാശനം ചെയ്തു
Jun 10, 2025, 15:41 IST


കണ്ണൂർ: മുതിർന്ന മാധ്യമ പ്രവർത്തകൻ രാധാകൃഷ്ണൻ പട്ടാന്നൂരിന്റെ 'ഇയൽവാകൈ പൂത്ത പാതകൾ' എന്ന നോവൽ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പി. നിധിൻ രാജ്, ഐ.പി.എസ് പ്രകാശനം ചെയ്തു. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സംഘടനാ സെക്രട്ടറി
എം. കെ. മനോഹരൻ പുസ്തകം സ്വീകരിച്ചു.
കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന പുസ്തകോൽസവ വേദിയിൽ നടന്ന ചടങ്ങിൽ കഥാകൃത്ത് ടി. പി. വേണുഗോപാലൻ അധ്യക്ഷനായിരുന്നു. സീനിയർ ജേർണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡണ്ട് കെ.ബാലകൃഷ്ണൻ, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി. കെ. വിജയൻ എന്നിവർ സംസാരിച്ചു. ചിന്ത പബ്ലിക്കേഷൻസാണ് പ്രസാധകർ.
