പേവിഷ ബാധ; കണ്ണൂരിൽ മരണപ്പെട്ട കുട്ടിയുടെ രണ്ടു പരിശോധന ഫലവും പോസിറ്റീവ്

street dog
street dog
 
കണ്ണൂർ : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തെരുവ് നായയുടെ അക്രമണത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിക്കപ്പെട്ട് ചികിത്സയിലിരിക്കെ മരണപ്പെട്ട തമിഴ്നാട് സേലം സ്വദേശി ഹരിത് എന്ന കുട്ടിയുടെ രക്തസാമ്പിളും നട്ടെല്ലിൽ നിന്ന് കുത്തിയെടുത്ത നീരിന്റെ സാമ്പിളും പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിൽ പരിശോധിച്ചതിന്റെ ഫലം പോസിറ്റീവ് ആണെന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് അറിയിച്ചു. അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ആയിരുന്ന കുട്ടി ജൂൺ 28ന് ശനിയാഴ്ചയാണ് മരണപ്പെട്ടത്.

Tags