തളിപ്പറമ്പിൽ വീടിന്റെ സിറ്റൗട്ടിലെ സോഫക്കുള്ളിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി
Jul 27, 2026, 11:30 IST
തളിപ്പറമ്പ് : താഴെ ചൊറുക്കള വെള്ളാരം പാറ മുസമ്മിലിന്റെ വീടിന്റെ സിറ്റൗട്ടിൽ സോഫയുടെ ഉള്ളിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ പിടികൂടി. ഞായറാഴ്ച്ച ഉച്ചയോടു കൂടി വീട്ടുകാർ സിറ്റൗട്ട് വൃത്തിയാക്കുന്നതിനിടയിൽ സോഫയുടെ അടിയിൽ പാമ്പ് കിടക്കുന്നതായി കാണുകയായിരുന്നു.
തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് റേഞ്ച് ഓഫീസർ പി. വി. സനൂപ് കൃഷ്ണന്റെ നിർദ്ദേശപ്രകാരം ഫോറസ്റ്റിന്റെയും മാർക്കിന്റെയും റെസ്ക്യൂവറായ അനിൽ തൃച്ചംബരം സ്ഥലത്തെത്തി പാമ്പിനെ പിടികൂടി അതിന്റെ ആവാസവ്യവസ്ഥയിൽ വിട്ടയച്ചു.
.jpg)

