തളിപ്പറമ്പിൽ പിഗ്മി കലക്ടർ ജീവനൊടുക്കി

Pygmy collector commits suicide in Thaliparambil

തളിപ്പറമ്പ്: വയോധികന്‍ വീടിന് പിറകിലെ ആല്‍ത്താമസമില്ലാത്ത തറവാട്ടുവീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ചു.തളിപ്പറമ്പ് സഹകരണ അര്‍ബന്‍ ബാങ്കിലെ പിഗ്മി കളക്ടറും എല്‍.ഐ.സി ഏജന്റുമാണ്.പട്ടുവം കുഞ്ഞിമതിലകം ക്ഷേത്രത്തിന് സമീപത്തെ പി.വി.ഹൗസില്‍ പി.വി.വേണുഗോപാലനാണ്(70)മരിച്ചത്.

ഞായറാഴച്ച രാത്രി എട്ടരയോടെയാണ് മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം തളിപ്പറമ്പ് പൊലിസ് ഇൻക്വസ്റ്റ് നടത്തി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി പോസ്റ്റുമോർട്ടം നടപടിക്ക് ശേഷം സംസ്കാര ചടങ്ങുകൾക്കായി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
കല്യാശേരി സ്വദേശിയാണ് പരേതൻ ഭാര്യ: ഉമ.മക്കള്‍: അനൂപ്, അനുപമ.

Tags