പി വി കെ കടമ്പേരിയുടെ 12–ാം ചരമവാർഷിക ദിനം ആചരിച്ചു

PVK Kadamberi 12th death anniversary was observed.

തളിപ്പറമ്പ;  ബാലസംഘം സംസ്ഥാന രക്ഷാധികാരിയും കലാ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ പി വി കെ കടമ്പേരിയുടെ 12–ാം ചരമ വാർഷികം നടത്തി. കടമ്പേരി സിആർസി വായനശാലയിൽ ബാലസംഘം, കടമ്പേരി സിആർസി, പിവികെ ഫൗണ്ടേഷൻ എന്നിവ സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണം മുൻ മന്ത്രി വി ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു.

ബാലസംഘം സംസ്ഥാന കമ്മിറ്റിയും പിവികെ കടമ്പേരി സ്മാരക ട്രസ്റ്റും കുട്ടികളുടെ രംഗത്തെ പ്രതിഭകൾക്ക്‌  ഏർപ്പെടുത്തിയ പി വി കെ കടമ്പേരി സ്മാരക പുരസ്കാരം തിരുവനന്തപുരം സ്വദേശി  ചിത്രകാരി  എസ്‌ എൻ ദക്ഷിണയ്‌ക്ക്‌ സമ്മാനിച്ചു.  

PVK Kadamberi 12th death anniversary was observed.

സംസ്ഥാന കൺവീനർ എം പ്രകാശൻ ക്യാഷ്‌ അവാർഡ്‌ നൽകി.  പി വി കെ കടമ്പേരിയുടെ സ്മരണക്ക് ജില്ലാ ലൈബ്രറി കൗൺസിലും കടമ്പേരി സിആർസി ഗ്രന്ഥാലയവും പി വി കെ കടമ്പേരി ഫൗണ്ടേഷനും ചേർന്ന്‌ ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച ബാലവേദി പ്രവർത്തിക്കുന്ന ഗ്രന്ഥാലയത്തിനുള്ള പി വി കെ കടമ്പേരി   ബാലവേദി പുരസ്കാരം ചവനപ്പുഴ ഇഎംഎസ്‌ ഗ്രന്ഥാലയത്തിന്‌ നൽകി. 

PVK Kadamberi 12th death anniversary was observed.

പുരസ്‌കാരം ലൈബ്രറി ക‍ൗൺസിൽ ജില്ലാ സെക്രട്ടറി പി കെ വിജയനും പ്രശസ്‌തി പത്രം വിസ്‌മയ പാർക്ക്‌ വൈസ്‌ ചെയർമാൻ കെ സന്തോഷും കൈമാറി. വിവിധ മത്സര വിജയികൾക്ക്‌ ആന്തൂർ നഗരസഭാ മുൻ ചെയർമാൻ പി മുകുന്ദൻ സമ്മാനം നൽകി. 

ബാലസംഘം സംസ്ഥാന പ്രസിഡൻ്റ് പ്രവിഷ പ്രമോദ് അധ്യക്ഷത വഹിച്ചു. ഡി എസ് സന്ദീപ് , പി വി ഗോപിനാഥ്,  സി അശോക് കുമാർ, കെ സൂര്യ ,എം പി ഗോകുൽ , കെ ഷാജു , പാച്ചേനി വിനോദ് തുടങ്ങിയവർ സംസാരിച്ചു.

PVK Kadamberi 12th death anniversary was observed.

 

Tags