പി.വി. ഗോവിന്ദൻ മാസ്റ്റർ നിര്യാതനായി
Mar 30, 2026, 10:10 IST
പിലാത്തറ: പി. വി. ഗോവിന്ദൻ മാസ്റ്റർ (93) നിര്യാതനായി. ഏഴിലോട് ഗവ. വെൽഫെയർ എൽ.പി. സ്കൂളിൽ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ച അദ്ദേഹം, കണ്ണൂർ ജില്ലയിലെ മറ്റു സ്കൂളുകളിലും ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.അഞ്ജലി ഗ്രൂപ്പിന്റെ സ്ഥാപകനായിരുന്നു.
ഏഴിലോട് ദുർഗ ടാക്കീസ്, അഞ്ജലി സ്റ്റുഡിയോ എന്നിവയുടെ ആദ്യകാല സംരംഭകനായും അറിയപ്പെട്ടു.ഭാര്യ: ചന്ദ്രമതി പി.വി. മക്കൾ: പി.വി.സുരേന്ദ്രനാഥ് (മുൻ സെക്രട്ടറി, പിലാത്തറ അർബൻ ബാങ്ക്), പ്രഭാകരൻ പി.വി (ബിസിനസ്), ബീന പി.വി. മരുമക്കൾ: രമേശൻ എ.വി. (റെയിൽവേ), ബിന്ദു സുരേന്ദ്രനാഥ് ( ടീച്ചർ ), സ്മിത പ്രഭാകരൻ (ബിസിനസ്).
.jpg)


