പുതിയതെരുവിൽ സ്കൂട്ടറിൽ കടത്തവെ16 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ.
കണ്ണൂർ: സ്കൂട്ടറിൽ കടത്തുകയായിരുന്ന 16 ലിറ്റർ വിദേശ മദ്യവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. അഴീക്കോട് നോർത്തിലെ കല്ലിക്കോട്ട് വീട്ടിൽ കെ.വിപിനെ (37) യാണ് എക്സൈസ് സർക്കിൾ ഓഫീസിലെ ഇൻസ്പെക്ടർ കെ. അനുശ്രീയും സംഘവും പിടികൂടിയത്.തിരഞ്ഞെടുപ്പ് ക്രിസ്തുമസ് - ന്യൂയർ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി പുതിയതെരു, വളപട്ടണം ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ മൂന്ന് നിരത്ത് വെച്ചാണ് 16 ലിറ്റർ മദ്യവുമായി യുവാവ് പിടിയിലായത്.
tRootC1469263">മദ്യം കടത്താൻ ഉപയോഗിച്ച കെ എൽ .13 .എ.എൽ. 785 നമ്പർ സ്കൂട്ടർ കസ്റ്റഡിയിലെടുത്തു. പരിശോധനയിൽഅസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ദിലീപ് സി വി, ഇ ഐ ആൻ്റ് ഐ ബി അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ഷജിത് കെ,പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് സനൂപ് വി വി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷാൻ ടി കെ,ശ്രീജിൻ വി വി,ശരത് പി ടി അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഡ്രൈവർ കെ. ഇസ്മായിൽ എന്നിവരും ഉണ്ടായിരുന്നു.
.jpg)

