പുതിയങ്ങാടി ഹാര്‍ബര്‍ മാലിന്യമുക്തമാക്കാന്‍ നടപടി സ്വീകരിക്കും

Measures will be taken to make the Puthiyangadi harbour waste-free.

പഴയങ്ങാടി:മാടായി ഗ്രാമപഞ്ചായത്തിലെ പുതിയങ്ങാടി ഹാര്‍ബര്‍ മാലിന്യമുക്തമാക്കാന്‍ നടപടി. ഇതുമായി ബന്ധപ്പെട്ട ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ കളക്ടര്‍ പി.വിഷ്ണുരാജിന്റെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.  തുറമുഖത്തെ വെളിയിട വിസര്‍ജ്യമുക്തമാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. ഇതിന്റെ ഭാഗമായി തുറമുഖത്ത് മത്സ്യബന്ധനത്തിന് എത്തുന്ന അതിഥി തൊഴിലാളികളുടെ വിവരശേഖരണം നടത്തും. ഇവരുടെ താമസസൗകര്യങ്ങള്‍, ശൗചാലയ സംവിധാനങ്ങളുടെ ലഭ്യത തുടങ്ങിയ കാര്യങ്ങളെല്ലാം വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയിലൂടെ വിലയിരുത്തും. അതിഥി തൊഴിലാളികള്‍ക്കുള്ള താമസസൗകര്യം ഒരുക്കുന്ന യാനം ഉടമകളെയും മറ്റും പങ്കെടുപ്പിച്ച് പ്രാഥമികതലത്തില്‍ യോഗം വിളിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. 

തൊഴില്‍, ആരോഗ്യം, ഫിഷറീസ്, പോലിസ് വകുപ്പുകളുടെയും ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ മത്സ്യബന്ധന തൊഴിലാളികളുടെ നിലവിലുള്ള താമസൗകര്യങ്ങള്‍ പരിശോധിക്കും. ഏഴ് ദിവസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തൊഴിലാളികള്‍ക്ക് അനധികൃത താമസ സൗകര്യം ഒരുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കും. പ്രദേശത്ത് പൊതുസ്ഥലങ്ങളിലെ മദ്യപാനം തുടങ്ങിയ കാര്യങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ പോലീസിന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. പ്രത്യേക ക്യാമ്പുകള്‍ നടത്തി മത്സ്യബന്ധനത്തിനെത്തുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങളില്‍ കൃത്യത വരുത്താനും യോഗം തീരുമാനിച്ചു. വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags