പുതിയങ്ങാടിയിൽ പാചകവാതകം ചോർന്നുണ്ടായ തീപിടുത്തം: മരണം മൂന്നായി ഉയർന്നു
Oct 15, 2025, 12:16 IST
പഴയങ്ങാടി: പുതിയങ്ങാടിയിൽ ഫിഷ് ലാൻഡിനടുത്ത് വാടക ക്വാർട്ടേഴ്സിൽ പാചകവാതകം ചോർന്നുണ്ടായ തീപിടുത്തത്തിൽ മരണം മൂന്നായി.
ഗുരുതരമായി പൊള്ളലേറ്റ ഒഡീഷ സ്വദേശി ശിബ ബെഹ്റ (34) ആണ് മരിച്ചത്. അപകടത്തിൽ പൊള്ളലേറ്റ സുഭാഷ് ബഹറ, നിഘം ബഹറ എന്നിവർ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ നാല് ഒഡീഷ സ്വദേശികളായ തൊഴിലാളികൾ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിൽ മൂന്ന് പേരാണ് മരിച്ചത്. അവശേഷിച്ച ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ പുലർച്ചെ ആറു മണിക്കാണ് സംഭവം. പാചക വാതക സിലിൻഡർ ലീക്കായത് അറിയാതെ തൊഴിലാളികളിലൊരാൾ ലൈറ്റർ കത്തിച്ചു ബീഡി വലിച്ചപ്പോഴാണ് തീയാളി പടർന്നത്.
.jpg)

