സുഹൃത്തിനെ കാണാനും പരിചയം പുതുക്കാനും പുതുച്ചേരി സ്പീക്കർ വീട്ടിലെത്തി


തലശേരി : പഴയ കാലസുഹൃത്തിനെ കാണാനായി പുതുച്ചേരി സ്‌പീക്കർ ആർ. സെല്‍വം വടകരയിലെത്തി. മാഹി പി ഡബ്ള്യു ഡി ജീവനക്കാരനായ വടകര സി എം ആശുപത്രിക്ക് സമീപത്തെ അജിത്ത് കണ്ണോത്തിന്റെ വീട്ടിലാണ് സ്പീക്കർ പഴയ ബന്ധം പുതുക്കുന്നതിനായി സന്ദർശനത്തിന് എത്തിയത്.
പള്ളൂർ വി.എൻ.പി. ഗവ: ഹയർ സെക്കൻഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പുഷ് - ഫല - സസ്യ പ്രദർശനത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് സ്‌പീക്കർ പുതുച്ചേരിയില്‍ എത്തിയത്.
ഇതിനിടെ സുഹൃത്തിന്റെ വീട്ടില്‍ എത്തി ചായ സല്‍ക്കാരത്തില്‍ പങ്കെടുത്തു. ശേഷം പുതുച്ചേരിയിലേക്ക് മടങ്ങി. മുൻ മുഖ്യമന്ത്രി ജാനകിരാമൻ്റെ കൂടെ അജിത്ത് കുമാറും സ്പീക്കറും ഒരുമിച്ച് ജോലി ചെയ്തിരുന്നു. ആ സൗഹൃദത്തിൻ്റെ ഓർമ്മ പുതുക്കാൻ മാഹി സന്ദർശിക്കുന്ന വേളയില്‍ അദ്ദേഹം വടകരയില്‍ എത്താറുണ്ട്.
