പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവൽക്കരണ നീക്കം ജനവിരുദ്ധം ; മേയർ അഡ്വ. പി ഇന്ദിര

The move to privatize public sector banks is anti-people; Mayor Adv. P. Indira.

 കണ്ണൂർ : രാജ്യപുരോഗതിക്ക് അനിവാര്യമായ പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കുവാനും ലയിപ്പിക്കാനും ഉള്ള നീക്കം ജനവിരുദ്ധമാണെന്ന് കണ്ണൂർ കോർപ്പറേഷൻ മേഖല അഡ്വക്കറ്റ്പി. ഇന്ദിരാ . കണ്ണൂരിൽ ഓൾ ഇന്ത്യ ബാങ്ക് റിട്ടയറീസ് ഈസ് ഫെഡറേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേയർ. 

ബാങ്ക് ദേശസാൽക്കരണത്തിനു ശേഷം രാജ്യത്തെ ബാങ്കുകൾ ജനകീയ ബാങ്കുകളായി മാറിയെന്നും ബാങ്കുകൾ വീണ്ടും സ്വകാര്യവൽകരിച്ചാൽ രാജ്യത്തെ ജനങ്ങൾക്ക് കടുത്ത ആഘാതം ആയിരിക്കുമെന്നും അവർ മുന്നറിയിപ്പു നൽകി. ബാങ്കിംഗ് മേഖലയിൽ പെൻഷൻ സമ്പ്രദായം നടപ്പിലായി 30 വർഷം കഴിഞ്ഞിട്ടും പെൻഷൻ പരിഷ്കരണം നടത്തിയിട്ടില്ല എന്നത് മുതിർന്ന പൗരന്മാരോടുള്ള നീതി നിഷേധം ആണെന്നും അവർ പറഞ്ഞു. 

എ. കെ. ബി. ആർ. എഫ് ജില്ലാ പ്രസിഡന്റ് സി. ഉമാപതി അധ്യക്ഷത വഹിച്ചു  ആൾ കേരള ബാങ്ക് റിട്ടയറീസ് സംസ്ഥാന ജോയിൻ ജനറൽ സെക്രട്ടറി മാത്യു ജോർജ് മുഖ്യപ്രഭാഷണം നടത്തി. എ ഐ ബി ഈ എ ജില്ലാ പ്രസിഡന്റ് വിമൽ രഘുത്തമൻ ആശംസകൾ അർപ്പിച്ചു. ജില്ലാ സെക്രട്ടറി എ. സി. മാധവൻ റിപ്പോർട്ടും ട്രഷറർ എ. പി. പ്രമോദ് കുമാർ വരവു ചിലവ് കണക്കും അവതരിപ്പിച്ചു. ജീ. വി. ശരത്ചന്ദ്രൻ, എ. ഹരിദാസ്, കെ. പി. മുഹമ്മദ്‌, പി. പി. ഭാർഗവൻ, രാമകൃഷ്ണൻ കണോം തുടങ്ങിയവർ സംസാരിച്ചു.

 ബാങ്ക് പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കുക, സ്വകാര്യ ബാങ്കുകളിൽ എക്സ്ഗ്രേഷ്യ അനുവദിക്കുക, ആരോഗ്യ ഇൻഷുറൻസ് പ്രീമിയം ബാങ്കുകൾ വഹിക്കുക, റിട്ടയറീസ് സംഘടനകളും ആയി ഐ ബി എ ചർച്ചകൾക്ക് തയ്യാറാവുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. കലാവിഭാഗം അപ്കയുടെ നേതൃത്വത്തിൽ കലാപരിപാടികൾ നടന്നു.

ഭാരവാഹികൾ : ചെയർമാൻ : സി. ഉമാപതി,  വൈസ് ചെയർമാൻമാർ  കെ. സുരേന്ദ്ര നാഥ്, പി. പി. ഭാർഗവൻ, 
കെ. വി. സൂരി ,സി. രാഘവൻ ജനറൽ സെക്രട്ടറി  എ. സി. മാധവൻ ,ജോയിന്റ് സെക്രട്ടറി  സി. വി. കൃഷ്ണ കുമാർ ,അസിസ്റ്റന്റ് സെക്രട്ടറി  കെ. വേലായുധൻ ,പി. മുഹമ്മദ്‌ ഹാഷിം  ട്രഷറർ എ. പി. പ്രമോദ് കുമാർ.

Tags