ഇനി പയ്യോളി വീരൻ; തളിപ്പറമ്പ് നഗരത്തിൽ പൊതു ശല്യമായ കുതിരയെ ലേലം ചെയ്തു വിറ്റു

Now Payoli Veeran; A public nuisance horse was auctioned off in Taliparam town
Now Payoli Veeran; A public nuisance horse was auctioned off in Taliparam town

കണ്ണൂർ: തളിപ്പറമ്പ് നഗരത്തിലെ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും തീരാ ശല്യക്കാരനായകുതിരയെ പയ്യോളിയിലേക്ക് നാട് കടത്തി.
തളിപ്പറമ്പ് നഗരസഭാ അധികൃതര്‍ പിടിച്ചുകെട്ടിയ കുതിരയെ ഉടമസ്ഥന്‍ വരാത്തതിനെ തുടര്‍ന്നാണ്  പരസ്യമായി ലേലം ചെയ്തു വിറ്റത്.
പയ്യോളി കീഴൂരിലെ നയ്യറാണിക്കല്‍ വീട്ടില്‍ അബ്ദുല്‍ ലത്തീഫാണ് 20,000 രൂപക്ക് കുതിരയെ ലേലത്തിൽ വാങ്ങിയത് .

15,000 രൂപയായിരുന്നു നഗരസഭ കുതിരക്ക് വില നിശ്ചയിച്ചിരുന്നത്. എന്നാൽ ലേലം വിളി മുറുകിയതോടെ അടിസ്ഥാന വിലയിൽ നിന്നും അയ്യായിരത്തിന് മുകളിലേക്ക് എത്തുകയായിരുന്നു. നേരത്തെതളിപ്പറമ്പ്‌സ്വദേശിയായ ഒരാള്‍ വാങ്ങിയ കുതിരയെ തീറ്റിപ്പോറ്റാന്‍ കഴിയാതെ വന്നതിനാല്‍ പുറത്തിറക്കി വിടുകയായിരുന്നു.
കച്ചവടക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും ഒരുപോലെ ശല്യമായി തീര്‍ന്ന കുതിരയെ ഏറ്റെടുക്കാന്‍ ഉടമ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് നഗരസഭ ലേലം ചെയ്ത് വിറ്റത്.

ലേലം കൊണ്ട വെള്ളിയാഴ്ച്ച തന്നെ അബ്ദുള്‍ലത്തീഫ് കുതിരയെ കൊണ്ടുപോയി. ഇതോടെ കുതിരയുടെ ശല്യം ഒഴിഞ്ഞു കിട്ടിയെന്ന ആശ്വാസത്തിലാണ് നഗരവാസികൾ കച്ചവട സ്ഥാപനങ്ങളിൽ കയറി നാശനഷ്ടങ്ങൾ വരുത്തുകയും നടപ്പാതയിൽ നിൽക്കുകയും ചെയ്യുന്നത് വ്യാപാരികൾക്കും നഗരത്തിലെത്തുന്നവർക്കും ദുരിതം സൃഷ്ടിച്ചിരുന്നു. ഇവരുടെ ആവശ്യപ്രകാരമാണ് നഗരസഭ ജീവനക്കാർ കുതിരയെ പിടിച്ചു കെട്ടിയത്.

Tags