സാർവജനിക ഗണേശോത്സവത്തിന് കണ്ണൂരിൽ ഭക്തിനിർഭരമായ തുടക്കം
Sep 15, 2026, 18:15 IST
കണ്ണൂർ: സാർവജനിക ഗണേശോത്സവത്തിന് തുടക്കമായി . കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങൾ, മഠങ്ങൾ , ആശ്രമങ്ങൾ, കൂട്ടായ്മകൾ തുടങ്ങിയ ഇടങ്ങളിൽ ഇന്ന് പുലർച്ചെ മുതൽ ഗണപതി വിഗ്രഹങ്ങൾ സ്ഥാപിച്ച് പൂജ തുടങ്ങി. നാടെങ്ങും ഗണേശ മന്ത്രം മുഴങ്ങുകയാണ്. നിരവധി ഭക്തജനങ്ങൾ ഗണേശനെ തൊഴാൻ എത്തിക്കൊണ്ടിരിക്കുന്നു . പലയിടങ്ങളിലും ഭജന, അന്നദാനം, പ്രഭാഷണം തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്.
മൂന്നു ദിവസങ്ങളിലായി പൂജിച്ച ഗണേശ വിഗ്രഹങ്ങൾ മറ്റന്നാൾ വൈകുന്നേരം കണ്ണൂർ കനകത്തൂർ കാവിനു സമീപം സംഗമിക്കും: അവിടെനിന്ന് കൂറ്റൻ നിമഞ്ജന ഘോഷയാത്ര ആരംഭിക്കും . രാത്രി പയ്യാമ്പലം കടൽ തീരത്ത് എത്തി ഗണേശ വിഗ്രഹങ്ങൾ കടലിൽ നിമഞ്ജനം ചെയ്യും
.jpg)

