തായത്തെരു ഡിവിഷനിൽ പി.ടി പവിത്രൻ റോഡ് നാമകരണം ചെയ്തു
Updated: Aug 17, 2026, 10:44 IST
കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിലെ തായത്തെരു ഡിവിഷനിലെ 49 -വാർഡിലെ ബീവറേജ് ഗോഡൗൺ മുതൽ മനോരമ വരെയുള്ള റോഡിനു മുൻ നഗരസഭ വൈസ് ചെയർമാനും മുതിർന്ന കോൺഗ്രസ് നേതാവും ലേബർ വ്യൂ പത്രാധിപരുമായിരുന്ന 'പി.ടി. പവിത്രൻ റോഡെന്ന്നാമകരണം ചെയ്തു.
കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വക്കറ്റ് പി. ഇന്ദിര നാമകരണ ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.വാർഡ് കൗൺസിലറും സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സനുമായ അഡ്വ.ലിഷ ദീപക് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ആർട്ടിസ്റ്റ് ശശികല സ്വാഗതവും പി.ടി പ്രമോദ് നന്ദിയും പറഞ്ഞു.പൊതുമരാമത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ റിജിൽ മാക്കുറ്റി, നൗഫൽ. എ.പി, പി.ടി സുദേവ്, വത്സൻ. സി.എം, അജീർ. പി.വി, തായത്ത് ഉസ്മാൻ, റഷീദ് തായത്തെരു, ചാന്ദ്പാഷ, ശ്രീനിത, ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.
.jpg)

