അഭിമാനനിമിഷം; കണ്ണൂർ കരിമ്പം സ്വദേശിനി സായാ സുധീർ ദേശീയ സ്കൂൾ ഗെയിംസ് വോളിബോൾ കേരള ടീമിൽ

Proud moment; Saya Sudheer in the National School Games Volleyball Kerala team

തളിപ്പറമ്പ്: നാടിനും സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂളിനും ഒരുപോലെ അഭിമാനമായി വോളിബോൾ കോർട്ടിൽ നിന്ന് പുതിയൊരു നേട്ടം. ദേശീയ സ്കൂൾ ഗെയിംസിനുള്ള സബ് ജൂനിയർ കേരള വോളിബോൾ ടീമിലേക്ക്  കരിമ്പം സ്വദേശിനി സായാ സുധീർ തിരഞ്ഞെടുക്കപ്പെട്ടു.  എറണാകുളം പറവൂരിൽ അരങ്ങേറിയ 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസിൽ കണ്ണൂർ ജില്ലാ സബ് ജൂനിയർ ടീമിനായി കാഴ്ചവെച്ച മിന്നുന്ന പ്രകടനമാണ് സായാ സുധീറിന് ദേശീയ തലത്തിലേക്ക് വഴിതുറന്നത്. തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ സായാ സുധീർ, മാതമംഗലം പി.വി ബാബു മെമ്മോറിയൽ അക്കാദമിയിലെ പി.വി രാജൻ്റെ ശിക്ഷണത്തിലാണ് വോളിബോളിൻ്റെ മികവ് തെളിയിക്കുന്നത്.   

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരനായ കരിമ്പത്തെ ടി.എം സുധീറിൻ്റെയും നരിക്കോട് ഗവ. ന്യൂ യു.പി സ്കൂൾ അധ്യാപിക കെ.സി ജീപയുടെയും മകളാണ്. കൊച്ചി 'മിറ്റ്സ്' (MITS) വോളിബോൾ ടീമംഗവും എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുമായ സായൂജ് സുധിയാണ് സഹോദരൻ. കരിമ്പം ഗ്രാമത്തിനും തളിപ്പറമ്പിനും സർ സയ്യിദ് സ്കൂളിനും ഒരുപോലെ ആവേശം പകരുന്ന ഈ മികച്ച നേട്ടത്തിൽ കായിക പ്രതിഭയ്ക്ക് എങ്ങുനിന്നും ആശംസാപ്രവാഹമാണ്.

Tags