അമിത ജോലി ഭാരം അടിച്ചേൽപ്പിക്കുന്നതിനെതിരെ ആശാവർക്കർമാർ പ്രതിഷേധ ധർണ നടത്തി
Sep 30, 2024, 15:16 IST
കണ്ണൂർ: അമിതജോലിഭാരം അടിച്ചേൽപ്പിക്കുന്ന'ശൈലി' സർവ്വേക്ക് ന്യായമായ വേതനം ഉറപ്പാക്കുക, തൊഴിൽ ചെയ്യാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുക, പ്രതിഫലം നിശ്ചയിക്കുന്നതുവരെ"ശൈലി" സർവ്വേ നിർത്തിവയ്ക്കുക, ഉത്സവ ബത്ത പൂർണമായും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആശ വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആരോഗ്യ വകുപ്പ് ഓഫീസിലേക്ക് മാർച്ച് നടത്തി.
കലക്ടറേറ്റിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ സിഐടിയു ജില്ലാ ജനറൽസെക്രട്ടറി കെ മനോഹരൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ലാ പ്രസിഡണ്ട് എൻ ശ്രീജ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രജനി മോഹൻ സ്വാഗതം പറഞ്ഞു. കെ അശോകൻ, വി വി ദീപ, വി വി പ്രീത എന്നിവർ പ്രസംഗിച്ചു.ബീന കൃഷ്ണൻ, ലത പത്മിനി, സുധ കെ തുടങ്ങിയവർ നേതൃത്വം നൽകി.