കണ്ണൂർ മേയർക്കെതിരെ പ്രതിഷേധം: ഡി.വൈ.എഫ്.ഐ പ്രവർത്തകർ കോർപറേഷൻ മതിൽ ചാടി കടന്നു

Protest against Kannur Mayor: DYFI activists jump over corporation wall

കണ്ണൂർ: മേയർക്കെതിരെ അഴിമതി ആരോപിച്ച് ഡിവൈഎഫ്ഐ കോർപറേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് നടത്തിയ പ്രവർത്തകർ പൊലീസ് ഉയർത്തിയ ബാരിക്കേഡ് മറികടന്ന് അകത്തേക്ക് കടക്കുകയായിരുന്നു.കോർപറേഷൻ ഗേറ്റിന് അകത്തും പുറത്തുമായി പോലീസും പ്രവത്തകരും തമ്മിൽ ഏറെ നേരം ഉന്തുംതള്ളുമുണ്ടായി.

tRootC1469263">

Protest against Kannur Mayor: DYFI activists jump over corporation wall

അഴിമതിയുടെ കൂടാരമായി കണ്ണൂർ കോർപറേഷൻ മാറിയെന്ന് കോർപറേഷനുമുന്നിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം പി എം അഖിൽ പറഞ്ഞു. ഓരോ പദ്ധതിയിലും കമ്മീഷൻ അടിച്ചു മാറ്റുകയാണ്. സംസ്ഥാന പദ്ധതികളോട് പോലും കോർപറേഷൻ മുഖം തിരിഞ്ഞു നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം ശ്രീരാമൻ അദ്ധ്യക്ഷനായി. വൈഷ്ണവ് മഹേന്ദ്രൻ സ്വാഗതം പറഞ്ഞു. പി അഖിൽ ,പി വി വിനീത്, ഒ വി നിജേഷ് തുടങ്ങിയവർ സംസാരിച്ചു.മാർച്ചിനോടനുബന്ധിച്ച് ജലപീരങ്കി ഉൾപ്പെടെ കോർപറേഷന് അകത്തും പുറത്തുമായി ടൗൺ ഇൻസ്പെക്ടർ ബിനുമോഹന്റെ നേതൃത്വത്തിൽ ശക്തമായ പൊലീസ് സാന്നിധ്യം നിലയുറപ്പിച്ചിരുന്നു.

Tags