ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ലാൻഡ് ടിബ്യൂണൽ ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി


കണ്ണൂർ :ക്ഷേത്രഭൂമി സ്വകാര്യ വ്യക്തികൾക്ക് നിർബാധം പട്ടയം നൽകുന്നതിനെതിരെ പ്രതിഷേധിച്ച് കൊണ്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കണ്ണൂർ ലാൻഡ് ടിബ്യൂണൽ ഓഫീസിന് മുന്നില്‍ പ്രതിഷേധ ധർണ നടത്തി.
ഹിന്ദു ഐക്യവേദി ജില്ല പ്രസിഡന്റ് ഡോ: വി.എസ്.ഷേണായി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സംസ്ഥാന സെക്രട്ടറിയും ക്ഷേത്ര ഏകോപന സമിതി സംസ്ഥാന സംയോജക് എ. ശ്രീധരൻ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ല രക്ഷാധികാരി കെ.ജി.ബാബു, കണ്ണാടിപറമ്പ് ശ്രീധർമ്മ ശാസ്താ ക്ഷേത്രം അമ്പലപറമ്പ് സംരക്ഷണ സമിതി ചെയർമാൻ പി .സി.ദിനേശൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
ജില്ല ജനറൽ സെക്രട്ടറി ടി.സുകേഷ് സ്വാഗതവും കെ.പി.അനീഷ് നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി.വി. ശ്യാം മോഹൻ, മഹിള ഐക്യവേദി ജില്ല പ്രസിഡന്റ് പ്രസന്ന ശശിധരൻ, കെ. വി.ജയരാജൻ മാസ്റ്റർ, എം .പി .ബാലൻ എന്നിവർ നേതൃത്വം നൽകി .