തളിപ്പറമ്പിൽ എൻ ഡി എ പ്രചരണ ബോർഡുകൾ സാമുഹ്യ വിരുദ്ധർ നശിപ്പിച്ചതിൽ പ്രതിക്ഷേധം
Mar 29, 2026, 18:10 IST
തളിപ്പറമ്പ് മണ്ഡലത്തിലെ ഏഴാംമൈൽ കാക്കാൻ ചാലിൽ വീട്ടുപറമ്പിൽ സൂക്ഷിച്ച അഞ്ച് ബോർഡുകൾ നശിപ്പിച്ചു. സമാധാനന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമത്തെ എന്ത് വില കൊടുത്തും പ്രതിരോധിക്കുമെന്നും എൻ ഡി എ സ്ഥാനർത്ഥി എൻ ഹരിദാസ് പറഞ്ഞു. എൻ ഡി എ പ്രചരണ ബോർഡുകൾ നശിപ്പിച്ചത് സി പി എം സംഘം ആണെന്ന് എൻ ഹരിദാസ് ആരോപിച്ചു.
ബി ജെ പി ജില്ല വൈസ് പ്രസിഡൻറ് ഗംഗാധരൻ കാളിശ്വരം, സെൽ കോഡീനേറ്റർ രമേശൻ ചെങ്ങൂനി, പി.ഗംഗാധരൻ, മണ്ഡലം പ്രസിഡൻറ് ഷൈമ പ്രദീപ്, എ.അശോകൻ, എം പ്രദീപ് എന്നിവർ കൂടെയുണ്ടായിരുന്നു.

.jpg)


