കണ്ണൂർ ജില്ലയിലെ പ്രമുഖ നാടക കലാകാരൻ ബാലൻ പാടിയിൽ നിര്യാതനായി
Jan 2, 2026, 09:57 IST
ചെറുകുന്ന്: കണ്ണൂർ ജില്ലയിലെ പ്രമുഖ നാടക പ്രവർത്തകൻ ബാലൻ പാടിയിൽ നിര്യാതനായി. നിരവധി നാടക മത്സരങ്ങളിൽ അവാർഡ് ജേതാവായ പ്രശസ്ത നാടക കലാകാരനായിരുന്നു. സാമൂഹ്യ' സാംസ്കാരിക രംഗങ്ങളിലും സജീവമായി മുൻനിരയിൽ പ്രവർത്തിച്ചു.
ഭൗതിക ശരീരം ഇന്ന് രാവിലെ എട്ടു മുതൽ വൈകുന്നേരം മൂന്ന് മണി വരെ പാടിയിൽ നാട്ടരങ്ങിൻ്റെ ഓഫീസിൽ പൊതുദർശനത്തിന് വെക്കും.. സംസ്കാരം നാല് മണിക്ക് സമുദായ ശ്മശാനത്തിൽ നടത്തും.
.jpg)


