പ്രമുഖ കരാറുകാരനും മുതിർന്ന കോൺഗ്രസ് നേതാവുമായ ചട്ടഞ്ചാൽ കെ. മൊയ്തീൻകുട്ടി ഹാജി നിര്യാതനായി
Jul 22, 2026, 10:19 IST
കാസർകോട്: പൊതുമരാമത്ത് കരാറുകാരനും മുതിർന്ന കോൺഗ്രസ് നേതാവും പൗരപ്രമുഖനുമായ ചട്ടഞ്ചാലിലെ പട്ടുവത്തിൽ കെ മൊയ്തീൻകുട്ടി ഹാജി ( 92) നിര്യാതനായി. ഇന്നലെ രാത്രി 11 മണിയോടെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം .ചെമ്മനാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റായിരുന്നു. ചട്ടഞ്ചാൽ എൻജിനീയറിങ് ഇൻഡസ്ട്രീസ് ഉടമയാണ്.
ചട്ടഞ്ചാൽ ജുമാ മസ്‌ജിദിൻ്റെ ദീർഘകാലം പ്രസിഡന്റായിരുന്നു.കീഴൂർ സംയുക്ത ജമാഅത്ത് ട്രഷറർ ഉൾപ്പെടെ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നിരവധി പ്രധാന സ്ഥാനങ്ങൾ വഹിച്ചിരുന്നു. ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്‌കൂളിന്റെ മുൻ മാനേജറായിരുന്നു പരേതനോടുള്ള ആദരസൂചകമായി ഇന്ന് സ്കൂളിന് അവധി നൽകി.
.jpg)

