പ്രൊജക്റ്റ് ബീക്കൺ ടൗൺ : ആന്തൂർ നഗരസഭയിൽ വാക്കത്തോൺ സംഘടിപ്പിച്ചു
കണ്ണൂർ : ജില്ലയിലെ മാതൃക ടൗൺ വികസന പദ്ധതിയായ പ്രൊജക്റ്റ് ബീക്കൺ ടൗണിന്റ ഭാഗമായി ആന്തൂർ നഗരസഭയിലെ ധർമ്മശാല ടൗണിനെ ബീക്കൺ ടൗൺ ആക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളുടെ പ്രചരണാർത്ഥo സെപ്റ്റംബർ 9ന് വൈകുന്നേരം 4 മണിക്ക് ഗവൺമെന്റ് എൻജിനീയറിങ് കോളേജ് പരിസരത്തുനിന്ന് ആരംഭിച്ച വാക്കത്തോൺ നഗരസഭ ചെയർപേഴ്സൺ വി സതീദേവി ഫ്ലാഗ് ഓഫ് ചെയ്തു.

നഗരസഭ വൈസ് ചെയർപേഴ്സൺ വിനോദ് പാച്ചേനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭാ സെക്രട്ടറി മനോജ് കുമാർ കെ സ്വാഗതം ആശംസിച്ചു. സ്റ്റാന്റിങ്ങ് ചെയർമാൻമാരായ ഓമന മുരളീധരൻ,പി. ദീപ, കെ.വി പ്രേമരാജൻ മാസ്റ്റർ, കെ.പി.മോഹനൻ, C DS ചെയർപേഴ്സൺ, ഗവൺമെന്റ് എൻജിനീയറിങ് കോളേജ് എൻഎസ്എസ് യൂണിറ്റ് വളണ്ടിയർ ക്യാപ്റ്റൻ ഹെന്ന, എന്നിവർ ആശംസകൾ അർപ്പിച്ചു.
നഗരസഭ കൗൺസിലർമാർ,ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ നിന്നുള്ള NSS വളണ്ടിയർമാർ,വ്യാപാരികൾ, ഓട്ടോ- ടാക്സി തൊഴിലാളികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, നഗരസഭ ജീവനക്കാർ,യുവജന സംഘടനാ പ്രതിനിധികൾ, എന്നിവർ പങ്കെടുത്തു. ബീക്കൺ ടൗൺ പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ പത്തിന് രാവിലെ 9 മണിക്ക് ബഹുജന പങ്കാളിത്തത്തോടെ ധർമ്മശാല ടൗണിൽ പൊതു ശുചീകരണം നടത്തും.
.jpg)

