കൊടോളി പ്രത്ത് വയോധികനിൽ നിന്നും നിരോധിത പുകയിലശേഖരവും ചന്ദനമുട്ടികളും പിടികൂടി


മട്ടന്നൂർ : നിരോധിത പുകയില ഉൽപ്പന്നങ്ങളും ചന്ദനമുട്ടികളുമായി വയോധികൻ പിടിയിൽ. ചാലോടി നടുത്തെ കൊടോളിപ്ര ത്താണ് അബ്ദുള്ളയെന്നയാളെ പിടികൂടിയ് ഇയാളുടെ കടയിലും വീട്ടിലും ഞായറാഴ്ച്ച രാവിലെ നടത്തിയ പരിശോധനയിലാണ് 1000 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസും തുടർന്ന് വിറക് പുരയിൽ നടത്തിയ പരിശോധനയിൽ മൂന്ന് കിലോ 150 ഗ്രാം ചന്ദനമുട്ടികളും കണ്ടെത്തിയത്.
ചന്ദനമുട്ടികൾ കൊട്ടിയൂർ റെയ്ഞ്ചിലെ ഇരിട്ടി സെക്ഷൻ ഫോറസ്റ്റർക്ക് കൈമാറി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തതിന് പിഴ ചുമത്തിയിട്ടുണ്ട്. റെയ്ഡിൽ പിണറായി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ കെ.പി പ്രമോദ് അസി. എക്സൈസ് ഇൻസ്പെക്ടർ വി.കെ ഷിബു, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്)ലിമേഷ് സിവിൽ എക്സൈസ് ഓഫിസർ നിവിൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.സുനിൽകുമാർ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.കൃഷ്ണശ്രീ , വി.ടിഉത്തര , രാജേഷ് ഈഡൻ എന്നിവർ പങ്കെടുത്തു.
