ആയിരങ്ങൾ സാക്ഷിയായി തൃച്ചംബരത്തെ ശ്രീകൃഷ്ണ–ബലരാമരുടെ ആറാട്ട്

Thousands witness the procession of Lord Krishna and Balarama in Trichambaram

തളിപ്പറമ്പ് : രാമകൃഷ്ണ ലീലകളാൽ തൃച്ചംബരത്തെ  വൈകുണ്ഡമാക്കിയ  ഉത്സവം പരിസമാപ്തിയിലേക്ക്. .തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾക്ക് ഭക്തിയുടെയും ആചാരപാരമ്പര്യങ്ങളുടെയും  നിറവേകി ശ്രീകൃഷ്ണ–ബലരാമന്മാരുടെ ആറാട്ട് നടന്നു. ക്ഷേത്രചിറയിൽ നടന്ന ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ ആയിരക്കണക്കിന് വിശ്വാസികളാണ് എത്തിയത്.

 നിരവധി പ്രത്യേകതകൾ കൊണ്ട് വിശ്വാസികളുടെയിടയിൽ  സവിശേഷ സ്ഥാനമലങ്കരിക്കുന്ന ക്ഷേത്രമാണ്  തൃച്ചംബരം  ശ്രീകൃഷ്ണ ക്ഷേത്രം . ക്ഷേത്രത്തിൽ നിന്ന് ബലി ബിംബങ്ങൾ എഴുന്നള്ളിച്ച്  താന്ത്രിക കർമ്മങ്ങൾക്ക് ശേഷമായിരുന്നു ക്ഷേത്രചിറയിലെ  ആറാട്ട്.  തന്ത്രി  കാമ്പ്രത്തില്ലത്ത് രാജേഷ്  നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്.  

Thousands witness the procession of Lord Krishna and Balarama in Trichambaram

തുടർന്ന് നീർക്കോട്ടിലെ പൂജയ്ക്ക് ശേഷം തിരിച്ചെഴുന്നള്ളിച്ചു.പൊൻ ചെമ്പക തറയിൽ പെരിഞ്ചെല്ലൂർ ഗ്രാമത്തിലെ ഊരാളന്മാരുടെ പ്രാർത്ഥനയുണ്ടായി.  ​ഗ്രാമത്തിന്റെ ഐശ്വര്യത്തിന് വേണ്ടിയാണ്  ഊരാളന്മാരുടെ  പ്രാർത്ഥന. അതി വിശേഷമായ ചടങ്ങാണിത് .പെരിഞ്ചെല്ലൂർ ​ഗ്രാമത്തിലെ 42 ഇല്ലങ്ങളിലെ കാരണവൻമാരാണ് ചടങ്ങിൽ പങ്കെടുക്കുന്നത് .

Thousands witness the procession of Lord Krishna and Balarama in Trichambaram
ഉത്സവത്തിന്റെ സമാപന ചടങ്ങ് ആയ കൂടിപ്പിരിയൽ ചടങ്ങ് വെള്ളിയാഴ്ച നടക്കും. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് കൂടിപ്പിടിയൽ ചടങ്ങ് സാക്ഷ്യം വഹിക്കാൻ എത്തിച്ചേരുക.

ഏട്ടനെ കാക്കാതെ ക്ഷേത്രത്തിലേക്ക് ഓടിപ്പോകുന്ന കൃഷ്ണനും അത് കണ്ടു വിഷണ്ണനായി തിരികെ സ്വക്ഷേത്രത്തിലെക്ക് മടങ്ങുന്ന ബലരാമനും ഈ ഉത്സവകാലത്തിന്റെ പരിസമാപ്തിയാണ് കുറിക്കുന്നത്. കണ്ടു നിൽക്കുന്നവരുടെ പോലും മനസ്സിൽ വിഷമം ജനിപ്പിച്ച് കൊണ്ടുള്ള ബലഭദ്രസ്വാമിയുടെ മടക്കയാത്ര അടുത്ത ഉത്സവത്തിനായുള്ള കാത്തിരിപ്പിനു കൂടി തുടക്കമിടുകയാണ്.


 

Tags