പ്രീയദർശിനി സൗജന്യ യാത്ര ഉദ്ഘാടനത്തിന് അവഗണിച്ചു : കണ്ണൂർ കോർപറേഷൻ മേയർ മുഖ്യമന്ത്രിക്ക് പരാതി നൽകി
Jun 16, 2026, 11:58 IST
കണ്ണൂർ: കെ എസ് ആർ ടി സി വനിതകൾക്കായി ഏർപെടുത്തിയപ്രിയദർശിനി സൗജന്യ യാത്രയുടെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിനെതിരെ കണ്ണൂർ കോർപറേഷൻ മേയർ അഡ്വ പി ഇന്ദിര മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നൽകി. സ്ത്രീകൾക്ക് സർക്കാർ നൽകിയ അഭിമാന പദ്ധതിയായിട്ടും അർഹിക്കുന്ന പരിഗണന വനിതാ മേയറായിട്ട്പോലും തന്നില്ല,
കണ്ണൂർ ഡിപ്പോയിൽ ഉദ്ഘാടനം ഉണ്ടെന്നറിയിച്ചത് ഞായറാഴ്‌ച രാത്രി മാത്രമാണ്. ഡെപ്യൂട്ടി മേയർ കെപി താഹിറെയും ക്ഷണിച്ചില്ല, കോർപറേഷനെ തീർത്തും അവഗണിച്ചത് അന്വേഷിക്കണമെന്നും മേയർ അഡ്വ. പി ഇന്ദിര മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യപെട്ടു.
.jpg)

