തോട്ടടയിലെ സ്വകാര്യ സ്‌കൂൾ വളപ്പിൽ കയറിയ മൂർഖനെ പിടികൂടി
Jun 24, 2026, 15:50 IST
കണ്ണൂർ : തോട്ടടയിലെ സ്വകാര്യ സ്‌കൂൾ വളപ്പിൽ കയറിയ മൂർഖനെ പിടികൂടി.തോട്ടടയിലെ സ്വകാര്യ സ്‌കൂൾ വളപ്പിൽ കയറിയ മൂർഖനെ പിടികൂടി.
തോട്ടട റോഡരികിലെ ഇംഗ്ളീഷ് മീഡിയം സ്‌കൂൾ വളപ്പിൽ കയറി കൂടിയ മൂർഖനെ യാണ് പിടികൂടിയത്. ബുധനാഴ്ച്ച ഉച്ചയോടെ സ്‌കൂൾ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് മാർക്ക് പ്രവർത്തകനായ രഞ്ജിത്ത് നാരായണനെത്തിയാണ് മൂർഖനെ അതിസാഹസികമായി പിടികൂടിയത് തുടർന്ന് പാമ്പിനെ അതിൻ്റെ ആവാസ വ്യവസ്ഥയിലേക്ക് വിട്ടയച്ചു.
ആയിരത്തിലേറെ വിദ്യാർത്ഥികൾ പഠിക്കുന്ന കണ്ണൂർ കോപറേഷനിലെ പ്രശസ്തമായ സ്കൂളാണിത്.. ഉഗ്രവിഷമുള്ള പാമ്പിനെ കോംപൗണ്ടിൽ കണ്ടെത്തിയത് അധ്യാപകരിലും രക്ഷിതാക്കളിലും ആശങ്കയുണ്ടാക്കായിട്ടുണ്ട്.
.jpg)

