കണ്ണൂർ ജില്ലയിലെ സ്വകാര്യ ബസുകൾ നാളെ സൂചനാ പണിമുടക്ക് നടത്തും

Private buses in Kannur district will go on a token strike tomorrow
Private buses in Kannur district will go on a token strike tomorrow

കണ്ണൂർ:ജില്ലയിൽ സർവ്വീസ് നടത്തുന്ന സ്വകാര്യബസ്സുകളെ ഏകപക്ഷീയമായി സത്യാവസ്ഥയറിയാതെ ഫോട്ടൊയെടുത്ത് അമിത ഫൈൻ ഈടാക്കി പീഡിപ്പിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് നാളെ ജില്ലയിലെ സ്വകാര്യ ബസ്സുകൾ സൂചനയായി ഒരു ദിവസം സർവ്വീസ് നിർത്തി വെക്കാൻ തീരുമാനിച്ചതായി ബസ്സുടമകൾ  അറിയിച്ചു.

tRootC1469263">

അന്യായ നടപടിക്കെതിരെ ബന്ധപ്പെട്ടവർക്ക് നിരവധി തവണ പരാതി നൽകീട്ടും അനുകൂല നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് ഇന്നലെ ബസ്സുടമസ്ഥ സംഘം കോഡിനേഷൻ കമ്മിറ്റി യോഗം ചേർന്ന് സർവ്വീസ് നിർത്തി വെക്കാൻ തീരുമാനിച്ചതെന്നും പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ ഡിസംബർ 18 മുതൽ അനിശ്ചിത കാലത്തേക്ക് സർവ്വീസ് നിർത്തി വെക്കാനും തീരുമാനിച്ചതായിജനറൽ കൺവീനർ രാജ്കുമാർ കരുവാരത്ത് പറഞ്ഞു.
 

Tags