പുതിയതെരുവിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ചു : സി സി ടി വി ദൃശ്യം ലഭിച്ചു
Jun 9, 2026, 15:05 IST
കണ്ണൂർ: കണ്ണൂർ - മയ്യിൽ റൂട്ടിലെ പുതിയതെരു ആശാരി കമ്പനിക്ക് സമീപം സ്വകാര്യബസ്സുകൾ കൂട്ടിയിടിച്ച് അപകടം. നെല്ലിക്കപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന മാളൂട്ടി ബസ്സും വളപട്ടണം കാട്ടാമ്പള്ളി സർവീസ് ചെയ്യുന്ന റിഥുനന്ദ ബസ്സും ആണ് കൂട്ടിയിടിച്ചത് ഇന്ന് രാവിലെയാണ് അപകടം നടന്നത്.
റോഡരികിൽ പാർക്ക് ചെയ്ത ലോറിയെ വെട്ടിച്ച് എതിർ ദിശയിലേക്ക് വന്ന സ്വകാര്യ ബസുകളാണ് കൂട്ടിയിടിച്ചത് അപകടത്തിൽ ഇരു ബസുകളുടെയും മുൻഭാഗം തകർന്നു.
.jpg)

