തലശേരി നഗരത്തിൽ സ്വകാര്യ ബസിൽ നിന്നും വിദ്യാർത്ഥിനി വീണു; അത്ഭുതകരമായി രക്ഷപ്പെട്ടു

Female student falls from private bus in Thalassery town; has miraculous escape.

തലശേരി: തലശേരി നഗരത്തിൽ സ്വകാര്യ ബസിൻ്റെ ചവിട്ടുപടിയിൽ നിന്നും വിദ്യാർത്ഥിനി റോഡിലേക്ക് വീണു .തിരക്കുള്ള ബസിൽ കയറിയ വിദ്യാർത്ഥിനി ചവിട്ടുപടിയിൽ നിന്നും മുകളിലേക്ക് കയറാൻ ശ്രമിക്കവെ ബസ് നീങ്ങുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് സംഭവം.

ഡോർ അടയ്ക്കാതെ ബസ് മുന്നോട്ടെടുത്തതു കാരണം ചവിട്ടുപടിയിൽ നിന്ന്   വിദ്യാർത്ഥിനി പിന്നോട്ടേക്ക് വീഴുകയായിരുന്നു. കൈ കുത്താൻ കഴിഞ്ഞതുകൊണ്ടു റോഡിൽ തലയിടിച്ചു വീണില്ല. അതുകൊണ്ടാണ് അത്ഭുതകരമായി രക്ഷപെട്ടത് ഇന്ന് രാവിലെ കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പോകുന്ന തേജാറാം ബസിൽ നിന്നാണ് സ്‌കൂളിലേക്ക് പോകാൻ വേണ്ടി കയറിയ വിദ്യാർത്ഥിനി താഴേക്ക് വീണത് അപകടത്തിൻ്റെ സിസിടിവി ദൃശ്യം തലശേരി ടൗൺ പൊലിസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് തലശേരി ടൗൺ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Tags