തളിപ്പറമ്പ് - ഇരിട്ടി സംസ്ഥാന പാതയിൽ വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കത്തി നശിച്ചു, യാത്രക്കാർ രക്ഷപെട്ടത് അത്ഭുതകരമായി

A private bus that was driving on the left lane on the Taliparamba-Iritty state highway was destroyed by fire, passengers miraculously escaped


ശ്രീകണ്ഠാപുരം :വളക്കൈയിൽ ബസിന് തീപിടിച്ചു, തേലക്കാടൻസ് എന്ന ബസിനാണ് ഇന്ന് ഉച്ചയോടെ തീപിടിച്ചത്. ശ്രീകണ്ഠാപുരം - തളിപറമ്പ് റൂട്ടിൽ ഓടുന്ന ബസാണിത് വളക്കൈയിലെത്തിയപ്പോൾ ബസിൻ്റെ അടിഭാഗത്തു നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവർ റോഡരികിൽ നിർത്തി യാത്രക്കാരെ ഇറക്കിവിടുകയായിരുന്നു .

ഇതിനിടെയാണ് തീ ആളിപ്പടർന്നത് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്  തളിപറമ്പിൽ നിന്നും ഫയർ ഫോഴ്സെത്തി തീയണച്ചു. ബസ് പൂർണമായികത്തി നശിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് ഫയർ ഫോഴ്സിൻ്റെ പ്രാഥമിക നിഗമനം.

Tags