പഴയങ്ങാടി -മാട്ടൂൽ - കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക് 30ന്

Private bus strike on Pazhyangadi-Mattul-Kannur route on 30th


പാപ്പിനിശ്ശേരി :പാപ്പിനിശ്ശേരി മേൽപ്പാലം അറ്റകുറ്റപ്രവർത്തി പൂർത്തിയാക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. യാത്രാ ദുരിതം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പഴയങ്ങാടി -മാട്ടൂൽ - കണ്ണൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സുകൾ മാർച്ച് 30ന് സൂചന പണിമുടക്ക് നടത്തും.എത്രയും വേഗം അറ്റകുറ്റപ്രവർത്തി പൂർത്തിയാക്കിയില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും തൊഴിലാളി യൂനിയനുകൾ അറിയിച്ചു. ഏറെ നാളായി അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരിക്കുകയാണ് പാപ്പിനിശേരി മേൽപ്പാലം' ഇതു കാരണം സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ചുറ്റി വളഞ്ഞ് പോകേണ്ട അവസ്ഥയിലാണ്.

 അറ്റകുറ്റപ്പണിക്കായി അടച്ചിട്ട പാപ്പിനിശേരി മേൽപ്പാലത്തിൻ്റെ നില ഗുരുതരമാണ്. ഒട്ടുമിക്ക ഭാഗത്തും കമ്പികൾ തുരുമ്പിച്ചനിലയിലാണ്. ഒരു മാസത്തിനകം അറ്റകുറ്റപ്പണി പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഉപരിതലം പൊളിച്ചുതുടങ്ങിയത്. ഓരോ പാളി പൊളിക്കുമ്പോഴും ഉൾഭാഗത്ത് രാസ മിശ്രിതങ്ങളുടെ കുറവുകാരണം അകത്തെ കമ്പികൾ പൂർണമായും നശിച്ച രീതിയിലാണ്. എക്‌സ്‌പാൻഷൻ ജോയിന്റുകൾക്ക് സമീപത്ത് കൂടാതെ മിക്കയിടത്തും കമ്പി തുരുമ്പിക്കുകയു കോൺക്രീറ്റുകൾ ഇളകി മാറുകയും ചെയ്ത നിലയിലാണ്.

Tags