അടിപ്പാത നിർമിക്കുമെന്ന ഉറപ്പ് ദേശീയപാത അതോറ്റി പാലിച്ചില്ല; കണ്ണൂർ ജില്ലയിൽ നാളെ സ്വകാര്യ ബസ് സമരം

National Highways Authority did not fulfill its promise to build underpass; Private bus strike in Kannur district tomorrow
ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

 കണ്ണൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി നടാൽ ഒകെ യുപി സ്കൂളിന് സമീപം അടിപ്പാത നിർമിക്കുമെന്ന ഉറപ്പ് ദേശീയപാത അതോറ്റി പാലിക്കാത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ ഫെബ്രുവരി അഞ്ചിന് സ്വകാര്യ ബസ്സുകൾ പണിമുടക്കുന്നു. ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ സ്വകാര്യ ബസ്സുകൾ പൂർണ്ണമായും സർവീസ് നിർത്തിവെക്കുന്നതോടെ പൊതുഗതാഗതത്തെ ആശ്രയിക്കുന്ന വിദ്യാർത്ഥികളും തൊഴിലാളികളും ഉൾപ്പെടെ പതിനായിരക്കണക്കിന് യാത്രക്കാർ ദുരിതത്തിലാകും.ദേശീയപാത 66-ന്റെ നിർമാണം പൂർത്തിയാകുമ്പോൾ നടാൽ ഒ.കെ.യുപി സ്കൂളിന് സമീപം അടിപ്പാത നിർമിക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. 

tRootC1469263">

എന്നാൽ നിലവിലെ അശാസ്ത്രീയമായ നിർമാണം കാരണം അടിപ്പാതയില്ലെങ്കിൽ കണ്ണൂർ-തോട്ടട വഴി തലശ്ശേരിയിലേക്ക് പോകുന്ന ബസ്സുകൾക്ക് ഏകദേശം 7 കിലോമീറ്റർ അധികം ദൂരം ചുറ്റി സഞ്ചരിക്കേണ്ടി വരും. അധിക ദൂരം ഓടുന്നത് ഇന്ധനച്ചെലവ് വർദ്ധിപ്പിക്കുമെന്നും നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ഇത് താങ്ങാനാവില്ലെന്നും ബസ്സുടമകൾ വ്യക്തമാക്കുന്നു. നിലവിലുള്ള സർവീസ് റോഡുകളുടെ വീതിക്കുറവും ഉയരക്കുറവും വലിയ വാഹനങ്ങൾ കടന്നുപോകുന്നതിന് തടസ്സമാകുന്നുണ്ട്.നാളെ പുലർച്ചെ മുതൽ വൈകുന്നേരം വരെയാണ് പണിമുടക്ക്.കണ്ണൂർ-തലശ്ശേരി റൂട്ടിലെ യാത്രക്കാരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുകയെങ്കിലും ജില്ലയിലെ മറ്റ് ഭാഗങ്ങളിലേക്കുള്ള സ്വകാര്യ ബസ് സർവീസുകളും സ്തംഭിക്കും.യാത്രാക്ലേശം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി അധിക അധിക സർവീസുകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും തിരക്ക് നിയന്ത്രിക്കാൻ ഇത് പര്യാപ്തമാകില്ല. സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കാനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം.

Tags