മട്ടന്നൂരിൽ എം.ഡി.എം.എ.യുമായി സ്വകാര്യബസ് ക്ലീനർ അറസ്റ്റിൽ
Jul 14, 2026, 15:14 IST
മട്ടന്നൂർ: 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ എം.ഡി.എം.എ.യുമായി സ്വകാര്യബസ് ക്ലീനർ അറസ്റ്റിലായി.മാലൂർ സ്വദേശി മഷൂദ് (37) ആണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മട്ടന്നൂർ ടൗൺ പരിസരത്ത് വച്ച് ബാംഗ്ലൂരിൽ നിന്നു വരുന്ന എ.സി. ബസ് പരിശോധന നടത്തിയപ്പോഴാണ് 1.001 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തത്.
മട്ടന്നൂർ പോലീസ് സ്റ്റേഷൻ എസ്.ഐ. സി.എം യൂനുസിൻ്റെ നേതൃത്വത്തിൽ മട്ടന്നൂർ പോലീസും ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
.jpg)

