കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി; കമ്പിപ്പാര കൊണ്ടുള്ള അടിയേറ്റ് സഹതടവുകാരന് പരിക്ക്

Prisoners clash in Kannur Central Jail; Fellow prisoner injured after being beaten with a metal rod

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ സഹതടവുകാരന് ഗുരുതരമായി പരിക്കേറ്റു. ജയിലിലെ ന്യൂ ബ്ലോക്കിലെ എട്ടാം നമ്പർ മുറിയിലെ തടവുകാരനായ എം.പി. വിനോദനാണ് (42) പരിക്കേറ്റത്. സഹതടവുകാരായ അബ്ദുൽ ജബ്ബാർ, അർഷാദ് എന്നിവർ ചേർന്ന് കമ്പിപ്പാര കൊണ്ട് വിനോദനെ ആക്രമിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം രാവിലെ 10.30-ഓടെയായിരുന്നു സംഭവം. തടവുകാർ തമ്മിലുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കമ്പിപ്പാര കൊണ്ടുള്ള അടിയേറ്റ് വിനോദന്റെ കാലിന്റെ എല്ലുകൾ പൊട്ടുകയും കാൽമുട്ടിന് സാരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ ജയിൽ സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളായ അബ്ദുൽ ജബ്ബാർ, അർഷാദ് എന്നിവർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. ഉൾക്കൊള്ളാവുന്നതിലും അധികം തടവുകാരുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ, പ്രത്യേകിച്ച് കാപ്പ (KAAPA) കേസുകളിൽ ഉൾപ്പെടെയുള്ള പ്രതികൾ തമ്മിൽ ഏറ്റുമുട്ടുന്നത് പതിവ് സംഭവമായി മാറുകയാണ്

Tags