അമൃത് ഭാരത് പദ്ധതി പ്രകാരംനവീകരിച്ച തലശേരി റെയിൽവെ സ്‌റ്റേഷൻ പ്രധാനമന്ത്രി നാടിന് സമർപ്പിക്കും
തലശേരി:അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച തലശ്ശേരി റെയിൽവേ സ്റ്റേഷൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിക്കും. കേരളത്തിലെ ആറ് സ്റ്റേഷനുകളാണ് ഇന്ന് ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നത്. റെയിൽവേ സ്റ്റേഷനുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെന്റ് ആരംഭിച്ച അമൃത് ഭാരത് പദ്ധതിയിൽ കേരളത്തിൽ 35 സ്റ്റേഷനുകളാണ് നവീകരിക്കുന്നത്.
തലശ്ശേരിക്ക് പുറമേ നവീകരിച്ച അങ്കമാലി, ചാലക്കുടി, തിരൂർ, പരപ്പനങ്ങാടി ,നിലമ്പൂർ, എന്നീ സ്റ്റേഷനുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി ഓൺലൈനായി നിർവഹിക്കും.22 കോടി 36 ലക്ഷം രൂപ ചെലവഴിച്ചാണ് തലശ്ശേരി റെയിൽവേ സ്റ്റേഷൻ നവീകരണം പൂർത്തിയാക്കിയത്.
രണ്ട് പ്ലാറ്റ് ഫോമുകളിൽ പുതിയ കവാടങ്ങൾ ഒരു എസ്കലേറ്റർ, മൂന്ന് ലിഫ്റ്റ്, ടിക്കറ്റ് കൗണ്ടറുകൾ, വിശാലമായ പാർക്കിങ് ഏരിയ എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ചരിത്ര പ്രാധാന്യമേറെയുള്ള തലശ്ശേരിയുടെ വികസനത്തിന് റെയിൽവേ സ്റ്റേഷന്റെ നവീകരണം മുതൽക്കൂട്ടാവും. അമൃത് ഭാരത പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന പയ്യന്നൂർ, കണ്ണൂർ റെയിൽവേ സ്റ്റേഷനുകളുടെ പ്രവർത്തി പുരോഗമിക്കുകയാണ്.
.jpg)

