ക്വാണ്ടം പൂച്ചയെ വരവേൽക്കാൻ കണ്ണൂരിൽ ഒരുക്കങ്ങൾ പൂർത്തിയായി

Preparations are complete in Kannur to welcome Quantum Cat

കണ്ണൂർ : ക്വാണ്ടം സയൻസ് സെഞ്ച്വറി ആഘോഷത്തിന്റെ ഭാഗമായി ക്വാണ്ടം സയൻസിന്റെ പ്രസക്തി വിളിച്ചോതി കേരള ശാസ്ത്ര സാഹിത്യ പരിഷത് സയൻസ് പോർട്ടലായ ലൂക്കയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രദർശനം- ക്വാണ്ടം പൂച്ച കണ്ണൂരിലെത്തുന്നു. കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാ കോളജ് സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പ്രദർശനം ജനുവരിന് 12ന് ഉദ്ഘാടനംചെയ്യും. 13 മുതൽ 17 വരെ രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് പ്രദർശനം. ഗാസ യുദ്ധഭൂമിയിൽ സേവനത്തിനെത്തിയ ഡോ. എസ്.എസ്.സന്തോഷ് കുമാർ പകർത്തിയ ചിത്രങ്ങളടങ്ങുന്ന ഗാസ ഫോട്ടോ പ്രദർശനം, ദിനേഷ് കുമാർ തെക്കുമ്പാട് ഒരുക്കുന്ന ആക്ടിവിറ്റി സെന്റർ തുടങ്ങിയവയും പ്രദർശനത്തോട് അനുബന്ധിച്ച് ഉണ്ടാകും.

tRootC1469263">

   ക്വാണ്ടം പൂച്ചയെ സ്വീകരിക്കാൻ കോളജിൽ ഒരുക്കങ്ങൾ പൂർത്തിയായി. 7000ത്തോളം പേർ കാണാനെത്തുന്ന പ്രദർശനത്തിനുള്ള  പൂർത്തിയായി വരികയാണ്. കോളജിലെ കാമ്പസ് ശാസ്ത്ര സമിതിയുടെഎം നേതൃത്വത്തിൽ കോളജിനെ ക്വാണ്ടം കാമ്പ സാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്.കോളജ് ഗേറ്റിൽ ക്വാണ്ടം പൂച്ചയുടെ ത്രിമാന രൂപം സ്ഥാപിച്ചു. കാമ്പസിൽ ക്വാണ്ടം സയൻസുമായി ബന്ധപ്പെട്ട ചുമർചിത്രങ്ങളും തയാറാക്കി. ഇന്നലെ രാവിലെ മുതൽ നടന്ന ചുമർചിത്ര രചനയ്ക്ക് യദുനാഥ് പേരാവൂർ, അമൽ വേളം, എ.വി.വിനായക്, റിയ മുഴക്കുന്ന്, എൻ.ശിവാനി, സിന്ധു, എം.ആര്യനന്ദ, പി.പി.അലീന, എൻ.ആര്യ, ലോലിത, എം.ദിവാകരൻ, ബിജു നിടുവാലൂർ തുടങ്ങിയവർ നേതൃത്വം നൽകി.

 അഞ്ചുദിവസങ്ങളിലായി മൊത്തം 7000ത്തോളം പേർക്ക് പ്രദർശനം കാണാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. പ്രദർശനം കാണാൻ 5000 പേർ ഇതിനകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു. പൊതുജനങ്ങൾക്കും പ്രദർശനം കാണാൻ സൗകര്യം ഉണ്ടാകും.  സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചാണ് പ്രധാനമായും രജിസ്‌ട്രേഷൻ നടന്നത്. അവധി കഴിഞ്ഞ് സ്‌കൂളുകൾ തുറക്കുന്നതോടെ രജിസ്‌ട്രേഷൻ പൂർത്തിയാകുമെന്നു കരുതുന്നതായി സംഘാടകർ വ്യക്തമാക്കി. ക്യാമ്പസ് ശാസ്ത്ര സമിതിയും കണ്ണൂർ ജില്ലാ യുവ സമിതിയും ചേർന്നാണ് മുന്നൊരുക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

Tags