പി ആർ ഡി കണ്ണൂർ മേഖലാ ഡി ഡി ഇ കെ പത്മനാഭൻ സർവീസിൽനിന്ന് വിരമിച്ചു

PRD Kannur Region DDEK Padmanabhan retired from service
PRD Kannur Region DDEK Padmanabhan retired from service

കണ്ണൂർ : ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ.കെ. പത്മനാഭൻ സർവീസിൽനിന്ന് വിരമിച്ചു. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളുടെ ചുമതല വഹിക്കുകയായിരുന്നു. കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസറായിരിക്കേ ജില്ലയിലെ ലൈബ്രറികളെ കോർത്തിണക്കി ആവിഷ്‌ക്കരിച്ച പിആർഡി സഹായ കേന്ദ്രം പദ്ധതി ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

tRootC1469263">

2012ൽ തിരുവനന്തപുരം ജില്ലയിൽ അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസറായി സർവ്വീസിൽ പ്രവേശിച്ച അദ്ദേഹം കണ്ണൂർ ജില്ലയിൽ അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസറായും അസിസ്റ്റൻറ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. 19 വർഷം 'ദേശാഭിമാനി' ദിനപത്രത്തിൽ ബ്യൂറോ ചീഫ്, ചീഫ് സബ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു.
കണ്ണൂർ ജില്ലയിലെ കരിയാട് സ്വദേശിയാണ്. ഭാര്യ: വിചിത്ര. മക്കൾ: അനഘനന്ദ, അഥീന.


ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ഇ.കെ. പത്മനാഭന് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ യാത്രയയപ്പ് നൽകി. കെ വി സുമേഷ് എംഎൽഎ ഉപഹാരം നൽകി. കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ്, കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസർ സിപി അബ്ദുൽകരീം, കണ്ണൂർ അസിസ്റ്റൻറ് എഡിറ്റർ സൗമ്യ മത്തായി, ആലപ്പുഴ എഐഒ പിഎസ് സജിമോൻ, കണ്ണൂർ എഐഒ ആശ സി.ജി, കണ്ണൂർ പ്രസ് ക്ലബ് പ്രസിഡൻറ് സി സുനിൽകുമാർ, സീനിയർ ജേർണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡൻറ് കെ ബാലകൃഷ്ണൻ, സംസ്ഥാന സമിതി അംഗം പി. ഗോപി, സീനിയർ ജേർണലിസ്റ്റ്‌സ് യൂനിയൻ കേരള ജില്ലാ പ്രസിഡൻറ് ടി പി വിജയൻ, സെക്രട്ടറി മട്ടന്നൂർ സുരേന്ദ്രൻ, കെ. ഗോപി, കെ ജയപ്രകാശ്, പി നിജ, വിഷ്ണുപ്രസാദ് ഡി എൽ, രാജേഷ് കരേള തുടങ്ങിയവർ സംസാരിച്ചു.

Tags