കണ്ണൂർ തലോറയിൽ ‘പ്രതീക്ഷ–2026’ ന്യൂ ഇയർ ആഘോഷം
Dec 27, 2025, 15:26 IST
കണ്ണൂർ : പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 30ന് തലോറയിൽ ‘പ്രതീക്ഷ–2026’ എന്ന പേരിൽ ന്യൂ ഇയർ പരിപാടി സംഘടിപ്പിക്കും. തലോറ എ.കെ.ജി. സ്മാരക കലാസമിതിയും ഡി.വൈ.എഫ്.ഐയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്ന പരിപാടിയിൽ ലേഡി ഡിജെ ഷോ പ്രധാന ആകർഷണമാകും. പ്രശസ്ത ഡിജെ ടീമായ ഡി.ജെ. ലാക്സ് ആണ് പരിപാടി അവതരിപ്പിക്കുക. തുടർന്ന് സിനിമാറ്റിക് ഡാൻസ് ഉൾപ്പെടെ വിവിധ കലാപരിപാടികളും അരങ്ങേറും.
tRootC1469263">ഡിസംബർ 30ന് വൈകുന്നേരം മുതൽ ആരംഭിക്കുന്ന ‘പ്രതീക്ഷ–2026’ പരിപാടിയിലേക്ക് പൊതുജനങ്ങളെ സംഘാടകർ സ്വാഗതം ചെയ്തു.
.jpg)


