എടക്കാട് ബ്ലോക്ക് പഞ്ചായത്തിൽ പ്രധാനമന്ത്രി ആവാസ് യോജന വീടുകളുടെ താക്കോൽ കൈമാറൽ നടത്തി
ചാല: പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ ആവാസ് പ്ലസ് 2024-25 പദ്ധതി പ്രകാരം പണി പൂർത്തീകരിച്ച വീടുകളുടെ താക്കോൽ കൈമാറലും ഗുണഭോക്തൃ സംഗമവും എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. കണ്ണൂർ ജില്ലാ കലക്ടർ വിഷ്ണു രാജ് ഉദ്ഘാടനം ചെയ്തു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ചെമ്പിലോട്, കടമ്പൂർ, പെരളശ്ശേരി, മുണ്ടേരി, കൊളച്ചേരി എന്നീ അഞ്ച് ഗ്രാമപഞ്ചായത്തുകളിലായി അർഹരായ 52 ഗുണഭോക്താക്കൾക്കാണ് ചടങ്ങിൽ വീടുകളുടെ താക്കോൽ കൈമാറിയത്.
ചടങ്ങിൽ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.പി. ഷൈജ, സുനീഷ് ടി., ഗിരീശൻ കെ., ഷമീമ ടി.വി., റസീന കെ.സി., ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പത്മജ പി.കെ., ഹാരിസ് പടന്നോട്ട്, ശ്രീധരൻ സംഘമിത്ര, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ മുസ്തഫ കോടിപൊയിൽ, മോഹനൻ മൂത്തേടം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കാണി രഘുനാഥൻ, ജയരാജൻ കെ.വി., നസീർ പി.കെ., ബ്ലോക്ക് സെക്രട്ടറി ബിന്ദു എം., പ്രശാന്ത് ഇ. തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ മികച്ച സേവനം കാഴ്ചവെക്കുന്ന വില്ലേജ് ഓഫീസർമാരെ പ്രൊജക്ട് ഡയറക്ടർ രാജേഷ് കുമാർ തിരുവാനത്ത് ആദരിച്ചു. ടി.വി. രഘുവരൻ യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു.
.jpg)

